കനകമല തീർത്ഥാടന കേന്ദ്രത്തിൽ ഊട്ടുതിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി


കൊടകര :
കനകമല മാർതോമ തീർത്ഥാടന കേന്ദ്രത്തിൽ ദുക്റാന തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന നേർച്ച ഊട്ടിന് ഒരുക്കങ്ങൾ പൂർത്തിയായി. തിരുനാൾ ദിവസം രാവിലെ ഏഴിന് ആഘോഷമായ പാട്ടുകുർബ്ബാന, സന്ദേശം, തിരുശേഷിപ്പു വണക്കം എന്നിവ ഉണ്ടായിരിക്കും.തുടർന്ന് ഊട്ടു വെഞ്ചിരിപ്പ്.8 ന് കുരിശുമുടിയിൽ കുർബ്ബാന, നൊവേന , പ്രദക്ഷിണം,തിരുശേഷിപ്പ് വണക്കം ഉണ്ടായിരിക്കും.

10 ന് ആഘോഷമായ റാസ കുർബ്ബാന, സന്ദേശം, തിരുനാൾ പ്രദക്ഷിണം തിരുശേഷിപ്പ് വണക്കം എന്നിവ ഉണ്ടായിരിക്കും. പതിനായിരം പേർക്കുള്ള നേർച്ച ഊട്ട് ഒരുക്കിയിട്ടുണ്ട്. തീർത്ഥാടന കേന്ദ്രം റെക്ടർ ഫാ. അലക്സ് കല്ലേലി, ജനറൽ കൺവീനർ ജോർജ് പന്തല്ലൂക്കാരൻ, ഫുഡ് കൺവീനർ സൈമൺ കറുകുറ്റിക്കാരൻ,കൈക്കാരൻമാരായ ആൻ്റു കരിയാട്ടി, ജോസ് വെട്ടുമണിക്കൽ, ഷിജു പഴേടത്ത് പറമ്പിൽ, ലിജോ ചാതേലി , കേന്ദ്ര സമിതി പ്രസിഡന്റ് ജോയി കുയിലാടൻ, യൂണിറ്റ് പ്രസിഡൻ്റ്മാർ, സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال