ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ് ശാന്തി മരിച്ചു


ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി തേലമ്പറ്റ കൃഷ്ണൻ നമ്പൂതിരി (75) ഇന്ന് പുലർച്ചെ ക്ഷേത്ര പ്രവൃത്തികൾ ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു തുടർന്ന് സഹ കീഴ്ശാന്തിമാർപ്രമേഹം കുറഞ്ഞതാകാം എന്ന് കരുതി ശർക്കരയും , വെള്ളവും നൽകി ദേവസ്വം ആശുപത്രിയിലേക്ക് കൊണ്ടുപോയി.അവിടെ എത്തു മ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. 

6 പതീറ്റാണ്ടോളം ഭഗവാൻ്റെ സേവകനായി അവസാന നിമിഷത്തിൽ പോലും ഗുരുവായൂരപ്പ സന്നിധിയിൽ നിർമ്മാല്യ സമയത്ത് തന്നെ തളർന്നു വീഴുകയായിരുന്നു. കൃഷ്ണൻ നമ്പുതിരി വലിയ കഥകളി ആസ്വാദകനായിരുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال