കള്ളക്കേസുകൾ രാഷ്ട്രീയ പ്രേരിതം : വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ


ബിജെപി  തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ Ad KK അനീഷ് കുമാറിനെതിരെ കള്ളക്കേസുകൾ ചുമത്തി ജയിലിലടക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെങ്കിൽ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് BJP പാലക്കാട് മേഖലാ അദ്ധ്യക്ഷനും തൃശ്ശൂർ ജില്ലാ പ്രഭാരിയുമായ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ. തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം എതിരാളികളെ അമ്പരപ്പിച്ചിരിക്കയാണ്. 

ഈ വിജയത്തിന് ചുക്കാൻ പിടിച്ചത് അനീഷ് കുമാറാണ്. ചുവപ്പൻ കോട്ടകളും കോൺഗ്രസ് കോട്ടകളും ഒരുപോലെ തകർന്നടിഞ്ഞതിൻ്റെ നിരാശയിലാണ് രണ്ട് മുന്നണികളും. കള്ളക്കേസുകൾ കൊണ്ട് പ്രസ്ഥാനത്തിൻ്റെ മനോ വീര്യം തകർക്കാമെന്ന് കരുതരുത്. ഏത് വെല്ലുവിളികളെയും അതിജീവിച്ച് മുന്നോട്ട് പോകാനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കള്ളക്കേസ് എടുത്ത് ജില്ലാ അദ്ധ്യക്ഷനെ ജയിലിലടക്കാനുള്ള നീക്കത്തിനെതിരെ ഇന്ന് ജില്ലയിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു .

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال