ജോയിയെ കാണാതായിട്ട് പത്ത് മണിക്കൂർ : തിരയാന്‍ റോബോട്ടും


തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ മാരായമുട്ടം സ്വദേശിയായ ജോയിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. മാൻഹോളിൽ റോബോട്ടിന്റെ സഹായത്തോടെ പരിശോധന ആരംഭിച്ചിരിക്കുകയാണ്. റോബോട്ടുകൾ ഉപയോഗിച്ച് മാലിന്യം നീക്കാനുള്ള ശ്രമം തുടരുകയാണ്.

ജോയിയെ കാണാതായിട്ട് പത്തു മണിക്കൂർ കഴിഞ്ഞിരിക്കുന്നു. പരിശോധനയ്ക്കിടെ അപകടം നടന്ന ടണലിന്റെ 40 മീറ്റർ വരെ സ്കൂബ ടീം കടന്നുപോയെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ടു പോകാനാവാതെവന്നു. അതിനുശേഷമാണ് റോബോട്ടിന്റെ സഹായം തേടാൻ തീരുമാനിച്ചത്. റോബോട്ടുകളുടെ സഹായത്തോടെ മാലിന്യം നീക്കി രാത്രി പരിശോധന തുടരുന്നു.

ഒരാൾക്ക് മാത്രം ഇറങ്ങാവുന്ന മാൻഹോളിലേക്ക് ആളുകൾ ഇറങ്ങുന്നതു അപകടമാണെന്ന് കാണുന്നതോടെയാണ് റോബോട്ടിന്റെ സഹായം തേടിയത്. ടെക്നോപാർക്കിലെ ജെൻ റോബോട്ടിക്സ് കമ്പനിയാണ് ഈ റോബോട്ടുകൾ നൽകിയത്. രണ്ട് റോബോട്ടുകളാണ് എത്തിച്ചതെന്ന് റിപ്പോർട്ട് ചെയ്തു.

കോർപറേഷന്റെ താത്കാലിക തൊഴിലാളിയായ ജോയ്, തമ്പാനൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള വലിയ മാലിന്യക്കൂമ്പാരം വൃത്തിയാക്കുന്നതിനിടെയാണ് കാണാതായത്. ശുചീകരണത്തിനായി മൂന്ന് പേർ തോട്ടിൽ ഇറങ്ങിയിരുന്നു. മഴ കനത്തതോടെ ജോയി ഒഴുക്കിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ കയർ ഇട്ടുകൊടുത്തെങ്കിലും ജോയിക്ക് പിടിച്ചു കയറാൻ സാധിച്ചില്ല.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال