​‘ ഗുരുവായൂരമ്പല നട‘ യുടെ നാല് കോടിയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു; കത്തിച്ചതെന്ന് സംശയം



എറണാകുളം : ​ഗുരുവായൂരമ്പല നടയിൽ സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു. കളമശേരി ഏലൂർ ഉദ്യോ​ഗമണ്ഡലിലെ ഫാക്ടറിയിൽ നിർമിച്ച സെറ്റിന്റെ അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്.  അവശിഷ്ടങ്ങൾക്ക് തീയിട്ടതാണോ എന്ന സംശയമുണ്ട്. 

സിനിമയുടെ ചിത്രീകരണത്തിന് ശേഷം സെറ്റ് പൊളിച്ചുമാറ്റിയിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്തും സിനിമാ സെറ്റുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നടന്നിരന്നു.പെരുമ്പാവൂരിൽ നിർമിച്ച സെറ്റ് ന​ഗരസഭയുടെ നിർദേശത്തെ തുടർന്ന് പൊളിച്ച് മാറ്റുകയായിരുന്നു. 

വയൽ നികത്തിയ സ്ഥലത്ത് അനുമതിയില്ലാതെ സെറ്റ് നിർമിച്ചതിനെ തുടർന്നാണ് പൊളിച്ചുമാറ്റിയത്. 


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال