തൃശ്ശൂർ നഗരത്തിൽ റോഡ് അപകടത്തിൽപ്പെട്ട് വീണ്ടും ഒരു യുവാവിന് കൂടി ദാരുണാന്ത്യം


തൃശ്ശൂർ നഗരത്തിൽ റോഡ് അപകടത്തിൽപ്പെട്ട് വീണ്ടും ഒരു യുവാവിന് കൂടി ദാരുണാന്ത്യം.സ്വകാര്യ ബസ്സുകൾ മരണപ്പാച്ചിൽ തുടരുന്ന അയ്യന്തോളിലാണ് ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചത്.

രാവിലെ കുന്നംകുളത്തെ ജോലിസ്ഥലത്തേക്ക് ബൈക്കിൽ പോകുന്ന ലാലൂർ സ്വദേശി ഏബിൾ ചാക്കോയാണ്  അപകടത്തിൽ മരിച്ചത്. ബസ് ഏബിളിന്റെ ദേഹത്ത്കൂടി കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറയുന്നു. തൃശ്ശൂരിൽ നിന്നും കുന്നംകുളത്തേക്ക് പോയ സ്വകാര്യബസ്സാണ്  ഏബിളിനെനെ ഇടിച്ചിട്ടത്.പ്രദേശത്ത് കോൺഗ്രസും ബിജെപി പ്രവർത്തകരും റോഡ് ഉപരോധിച്ച് സമരം ചെയ്തു. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ സ്കൂട്ടറിന് പിന്നിൽ ബസ്സിടിച്ച് ഏബിൾ റോഡിൽ വീഴുകയായിരുന്നു.നഗരത്തിലെ റോഡുകളിൽ അപകടങ്ങൾ തുടരുന്ന സാഹചര്യത്തിൽ മേയറെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു.  രണ്ടാഴ്ചകൾക്ക് മുൻപാണ് തൃശ്ശൂർ എംജി റോഡിലെകുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചതിനെ തുടർന്ന് ബസ്സിടിച്ച് അപകടത്തിൽപ്പെട്ട് മറ്റൊരു യുവാവിന്റെ ജീവൻ പൊലിഞ്ഞത്.. ആഴ്ചകൾ പിന്നിടുമ്പോഴേക്കും നഗരത്തിലെ റോഡിൽ അപകടത്തിൽപ്പെട്ട് മറ്റൊരു യുവാവിനും കൂടി ജീവൻ നഷ്ട്ടപ്പെട്ടിരിക്കുകയാണ്. വെസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലൂടെയുള്ള മരണപ്പാച്ചിലിൽ പോലീസും കാര്യമായ നടപടികൾ എടുത്തിരുന്നില്ല. പ്രദേശത്ത് ജനരോഷം ശക്തമായി ഉയരുകയാണ്
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال