പോക്സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍


വയനാട് : പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച അച്ഛനും മകനും അറസ്റ്റില്‍ . വയനാട്ടിലെ വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ നിന്നും അലവി (69) മകനായ നിജാസ് (26) എന്നിവരാണ് അറസ്റ്റിലായത് .

 പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയും, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്ന പരാതിയിനെ തുടർന്നായിരുന്നു അറസ്റ്റ് . പോക്സോ നിയമ പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും ഇവർക്കെതിരെ കേസെടുത്തു.

പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. മേപ്പാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ബി കെ സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ കെ വിപിന്‍, ഹഫ്സ്, ഷമീര്‍, ഷബീര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال