കടുത്തുരുത്തി:വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ്റെ നേതൃത്വത്തിൽ വനിതാ യൂണിയൻ, ബാലസമാജ യൂണിയൻ, ആദ്ധ്യാത്മിക പഠന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ കരയോഗ - വനിതാസമാജ - ബാലസമാജങ്ങളുടെ സഹകരണത്തോടെ രാമായണ മാസം അതിവിപുലമായ നിലയിൽ "രാമായണ മഹോത്സവം'' എന്ന നിലയിൽ സംഘടിപ്പിക്കുന്നു. കൊല്ലവർഷം 1199-ാം മാണ്ട് കർക്കിടകം ഒന്നിന് (2024 ജൂലൈ 16) ചൊവ്വാഴ്ച രാവിലെ 10 മണിക്ക് രാമായണ മഹോത്സവത്തിൻ്റെ താലുക്ക് തല ഉദ്ഘാടനം കടുത്തുരുത്തി ഗൗരീശങ്കരം ആഡിറ്റോറിയത്തിൽ വച്ച് യൂണിയൻ പ്രസിഡൻ്റ് ശ്രീ പി ജി എം നായർ കാരിക്കോട് നിർവ്വഹിക്കുന്നതാണ്.
പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷക ശ്രീമതി സരിത അയ്യർ രാമായണത്തിൻ്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നതാണ്. കരയോഗങ്ങളിൽ പ്രവർത്തിക്കുന്ന ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങൾക്ക് *NSS ഹെഡ് ഓഫീസിൽ നിന്നും അനുവദിച്ചിട്ടുള്ള ഗ്രാൻ്റ്* യോഗത്തിൽ വച്ച് വിതരണം ചെയ്യുന്നതാണ്. ഒരു മാസക്കാലം എല്ലാ ദിവസവും രാമായണ പാരായണം, കുട്ടികളുടെ പ്രഭാഷണം , രാമായണ സന്ദേശം, ഒന്നിടവിട്ട ദിവസങ്ങളിൽ ഓൺലൈൻ ക്വിസ് മത്സരം എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ അറിയിച്ചു. ഓഗസ്റ്റ് 11 ന് രാമായണ പാരായണം, പ്രശ്നോത്തരി, ചിത്രരചന, പ്രബന്ധരചന തുടങ്ങിയ മത്സരങ്ങൾ ഉൾപ്പെടുത്തി രാമായണ മേള വൈക്കത്ത് വച്ച് നടത്തുന്നതാണ്.
അന്നേ ദിവസം രാവിലെ 10 മുതൽ പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷക ഡോ ലക്ഷ്മി ശങ്കർ രാമായണം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഏറെ പ്രസക്തമായ രാമായണ സന്ദേശം ഒരോരുത്തരിലും എത്തിക്കുന്നതിനായി എല്ലാ കരയോഗങ്ങളിലും രാമായണ മാസാചരണം വിപുലമായ നിലയിൽ സംഘടിപ്പിക്കുന്നതാണ്. 14 മേഖലാ കളിലും 97 കരയോഗങ്ങളിയും കരയോഗങ്ങളിലെ ക്ഷേത്രങ്ങളിലും അതിവിപുലമായ പരിപാടികൾ നടത്തുന്നതാണ് .