ജപ്പാനിൽ വെച്ച് നടന്ന ഐസിഡിഎസ് ലോക കപ്പ് വോളിബോൾ മത്സരത്തിൽ ഇന്ത്യയെ പ്രധിനിധീകരിച്ചു മത്സരിച്ച രഞ്ജിത്ത് കൃഷ്ണനെ വരവൂർ പിലക്കാട് ജിവിഎസ് ക്ലബ്ബും, പിലക്കാട് ദേശം പൂര കമ്മിറ്റിയും ചേർന്ന് ആദരിച്ചു.
വരവൂർ പിലക്കാട് ജിവിഎസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ എസ് ഐ മഹേഷ് ഉപഹാരം നൽകി രഞ്ജിത്ത് കൃഷ്ണനെ ആദരിച്ചു. ക്ലബ്ബ് അംഗങ്ങളായ വിപിൻ കൂടിയേടത്ത്,രാജേന്ദ്ര പ്രസാദ്, സുഭാഷ്,രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Tags
thrissur