ബെഡ്‌ഷീറ്റുകൾ പതിവായി മാറ്റുന്നവരാനോ നിങ്ങൾ;എങ്കിൽ ഇതറിഞ്ഞിരിക്കുന്നത് നന്നായിരിക്കും


പലരും അത്ര കണ്ട് മുഷിഞ്ഞുകഴിഞ്ഞാൽ മാത്രമാണ് കിടക്കയിലെ ബെഡ്‌ഷീറ്റ് മാറ്റാൻ ആലോചിക്കുന്നത്. എന്നാൽ, ഇത് തികച്ചും അനാരോഗ്യകരമായ പ്രവണതയാണ്. ശരാശരി, ഒരാൾ ഒരു ദിവസം ആറ് മുതൽ പത്ത് മണിക്കൂർ വരെ കിടക്കയിൽ ചിലവിടുന്നു. ഇതുകൊണ്ടാണ് നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങൾ, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ പലതരം കാര്യങ്ങൾ ബെഡ്‌ഷീറ്റിൽ തങ്ങിനിൽക്കാനുള്ള സാധ്യത കൂടുതലുള്ളത്. ഇവയിലൂടെ പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകാം.

ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയിൽ

കിടക്കയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരാണ്‌ങ്കിൽ ഭക്ഷണത്തിന്റെ കറയും ബെഡ്‌ഷീറ്റിൽ പടർന്നേക്കാം. ബാക്ടീരിയയുടെ പ്രഭവ കേന്ദ്രങ്ങളായ അഴുക്കുപിടിച്ച ഷീറ്റുകൾ ന്യുമോണിയ, ഗൊണോറിയ (ലൈംഗികമായി പകരുന്ന അണുബാധകൾ) പോലുള്ള രോഗങ്ങൾക്ക് കാരണമാകും. ഷീറ്റുകളുടെ ദീർഘകാല ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥാ ജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ബാക്ടീരിയകളും രോഗങ്ങളും

അഴുക്കുപിടിച്ച ഷീറ്റുകളിൽ ന്യുമോണിയ, ഗൊണോറിയ, അപ്പെൻഡിസൈറ്റിസ് പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയയിഡുകൾ തങ്ങിനിൽക്കുന്നതായി മൈക്രോസ്കോപ്പ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ബാക്ടീരിയയിഡുകളും ഫ്യൂസോബാക്ടീരിയയും ഉൾപ്പെടുന്നു, ഇത് വിവിധ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകാം. എത്ര വൃത്തിയുള്ളതായാലും ഓരോ ആഴ്ചയിലും ബെഡ്‌ഷീറ്റ് നിർബന്ധമായും കഴുകണം.


ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ

നമ്മുടെ ശരീരം പ്രതിദിനം 40,000 മൃതകോശങ്ങൾ പുറന്തള്ളുന്നു. അതിൽ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും, പ്രത്യേകിച്ച് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു. രക്തം, കാപ്പി പോലുള്ള കടുത്ത കറകൾ നീക്കം ചെയ്യാനായി, ബെഡ്‌ഷീറ്റ് വാഷിംഗ് മെഷീനിൽ ഇടുന്നതിന് മുൻപ് സ്റ്റെയിൻ റിമൂവറിൽ മുക്കിവെക്കുന്നതും ചെറുചൂട് വെള്ളം ഉപയോഗിച്ച് കഴുകുന്നതും ഗുണം ചെയ്യും. ശേഷം, ഓരോ ആഴ്ചയിലും ബെഡ്‌ഷീറ്റ് കഴുകി മാറ്റുന്നത് ആരോഗ്യകരമായ പ്രായോഗികമാണ്.






Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال