ജയില്‍പുള്ളികള്‍ തമ്മിൽ സംഘട്ടനം; പരിക്കേറ്റയാള്‍ വെന്റിലേറ്ററില്‍

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയില്‍പുള്ളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റയാളുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്. 

ഇയാൾ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററില്‍ കിടക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.ചുമരില്‍ തലയിടിച്ച്‌ വീണ് പരിക്കേറ്റ കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബിഎസ് മനുവിനെയാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. 

ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. മനുവിനെ തള്ളിയിട്ട സംഭവത്തില്‍ മൈലാട്ടി പൂവഞ്ചാലിലെ ശരണിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പോക്സോ കേസ് പ്രതിയാണിയാള്‍. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال