കോട്ടയം : പകലോമറ്റം തറവാട് പള്ളിയിൽ സ്ഥാപകനായ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുന്നാൾ തലേന്നായിരുന്നു സമ്മേളനം. അവിഭക്ത നസ്രാണി സഭയ്ക്ക് നേതൃത്വം നൽകിയിരുന്ന അർക്കദിയാക്കോന്മാരുടെ സ്മരണകളിരമ്പുന്ന പകലോമറ്റം തറവാട് പള്ളിയിലെ പ്രാർത്ഥനാ ശുശ്രൂഷകളോടെയാണ് സമ്മേളനത്തിന് തുടക്കമിട്ടത്.
വിവിധ ക്രൈസ്തവസഭകളിലെ വൈദികമേലധ്യക്ഷന്മാരടക്കമുള്ളവരുടെ സാന്നിധ്യം സമ്മേളനത്തിന് മാറ്റുകൂട്ടി.
കൽദായസുറിയാനി സഭ മെത്രാപ്പോലീത്ത മാർ ഔഗീൻ കുറിയാക്കോസ്, മലങ്കര സുറിയാനി സഭ മെത്രാപ്പോലീത്ത ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സിഎസ്ഐ കൊട്ടാരക്കര ബിഷപ് ഉമ്മൻ ജോർജ്, പാലാ രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ, മലങ്കര സുറിയാനി സഭ മല്പാൻ ജേക്കബ് തെക്കേപറമ്പിൽ കശീശ, കോർഎപ്പിസ്കോപ്പ സ്ലീബാ പോൾ വട്ടവേലിൽ, ഫാ. ജോസ് കോട്ടയിൽ, ചേർത്തല എസ്എൻ കോളജ് അസി.പ്രഫ. ഡോ. എം.എസ് ബിജു, ബാബു കിളിരൂർ, ഫാ. സിറിൾ തയ്യിൽ, ജോസ് ഈശോ കോട്ടൂർ, ജോസുകുട്ടി മരങ്ങാട്ടിൽ തുടങ്ങിവർ പ്രസംഗിച്ചു.
Tags
kottayam