കോട്ടയം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു. എം സി റോഡിൽ കോട്ടയം പള്ളത്തിനു സമീപം കരിമ്പിൻകാല ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം.
കാർ ഓടിച്ച ചിങ്ങവനം കുഴിമറ്റം സ്വദേശി ജേക്കബ് ജെയിസിനെതിരെ കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്. അമിത വേഗതയിൽ ദിശ തെറ്റി കാർ, എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.

Tags
kottayam
