കടുത്തുരുത്തി നിയോജക മണ്ഡലം പ്രതിഭാ സംഗമവും എം എൽഎ എക്സ‌ലൻസ് അവാർഡ് വിതരണവും നടന്നു.


കടുത്തുരുത്തി : കടുത്തുരുത്തി നിയോജക മണ്ഡലം പ്രതിഭാ സംഗമവും എം എൽഎ എക്സ‌ലൻസ് അവാർഡ് വിതരണവും നടന്നു.3നു കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയ ത്തിൽ സമ്മേളനം മോൻസ് ജോസഫ് എം. എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി  വിശിഷ്‌ടാതിഥിയായിരുന്നു.അവാർഡ് വിതരണം സിനിമാതാരങ്ങളായ ദിലീപ് , രമേഷ് പിഷാരടി, ലിസ്റ്റിൻ സ്റ്റീഫൻ, ജില്ലാകളക്ടർ വിഘ്നേശ്വരി ഐ.എ.എസ്.തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. ശ്രീ. സിറിയക് ആലഞ്ചേരി 
(യു.എസ്. ആർമി & ഹോളിവുഡ് ആക്ടർ),ബിഗ് ബോസ്സ് താരാം അർജ്ജുൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ഇപ്രാവശ്യത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകൾക്കാണ് എം.എൽ.എ എക്സലൻസ് അവാർഡ് സമ്മാനിച്ചത്. വിവിധ യൂണിവേഴ്സിറ്റികളിൽ റാങ്ക് ജേതാക്കളായ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.


അഖിലേന്ത്യ മത്സര പരീക്ഷകളിലും എം.എൽ.എ മെഗാ സ്കോളർഷിപ്പ് പരീക്ഷയിലും വിജയികളായ വിദ്യാർത്ഥി പ്രതിഭകൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് യോഗത്തിൽ വച്ച് സമ്മാനിച്ചു..
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും അവാർഡുകൾ ലഭിച്ചിട്ടുള്ള സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങൾക്ക് പ്രത്യേക പുരസ്കാരം സമ്മാനിച്ച് ചടങ്ങിൽ വെച്ച് ആദരിച്ചു.
ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ എ എസ്, മുഖ്യപ്രഭാഷണം നടത്തി.
കടുത്തുരുത്തി ഫൊറോന പള്ളികളുടെ വികാരിമാരായ റവ. ഫാദർ മാത്യു ചന്ദ്രൻകുന്നേൽ, എന്നിവർ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.


 പ്രശസ്ത സിനിമാതാരങ്ങളായ ദിലീപ്, രമേശ് പിഷാരടി, , ലിസ്റ്റിൻ സ്റ്റീഫൻ, സിറിയക് ആലഞ്ചേരി, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു..
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ ബി സ്മിത, സൈലം അക്കാദമി ഡയറക്ടർ ഡോ.എസ് അനന്ദു എന്നിവർ ആശംസാ പ്രസംഗം നടത്തി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال