വടക്കാഞ്ചേരി : സംസ്ഥാനപാതയിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. വെള്ളറക്കാട് സ്വദേശി 45 വയസ്സുള്ള വിബീഷാണ് മരിച്ചത്. കാഞ്ഞിരക്കോട് തോട്ടുപാലം മണ്ഡപത്തിന് സമീപത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.
വടക്കാഞ്ചേരിയിലേക്ക് വരികയായിരുന്ന സ്കൂട്ടർ യാത്രികൻ എരുമപ്പെട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടം നടന്ന ഉടനെ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.