സാധാരണക്കാരൻ്റെ സങ്കടങ്ങളെ കേൾക്കാൻ ജനപ്രതിനിധികളെ പ്രാപ്തനാക്കിയ ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് കെ ജയശങ്കർ


സാധാരണക്കാരൻ്റെ സങ്കടങ്ങളെ കേൾക്കാൻ ജനപ്രതിനിധികളെ പ്രാപ്തനാക്കിയ ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് കെ ജയശങ്കർ

 കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ ചരമവാർഷികത്തോടനുബന്ധിച്ച് കുന്നംകുളം ഫിഷ് മാർക്കറ്റ് ഐ.എൻ റ്റി യു.സി തൊഴിലാളി യൂണിയൻറെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം കുന്നംകുളത്ത് ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു ഐഎൻടിയുസി യൂണിയൻ പ്രസിഡൻറ് കൂടിയായ ജയശങ്കർ. 

 സ്വന്തം ജനതയെ ഇത്രയേറെ കരുതലോടെ ചേർത്തുപിടിച്ച ഒരു ഭരണാധികാരി സമീപകാല കേരളത്തിൻറെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

ഫിഷ് മാർക്കറ്റ് പരിസരത്ത് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ ഉമ്മൻചാണ്ടിയുടെ ഛായാ ചിത്രത്തിന് മുമ്പിൽ ഭാരവാഹികളും തൊഴിലാളി സുഹൃത്തുക്കളും പുഷ്പാർച്ചന നടത്തി. പി.പി ഷെക്കീർ ,പി .എം നൗഷാദ്, സജീവ്.കെ.ജോസ്, പി.കെ.യാവു, എം എം .മുസ്തഫ എം.എം., നിസാർ ടി -എം. സലിം നൗഷാദ് ഷക്കീർ നിസാർ യാവും എം എം സലിം ഷാജു സുലൈമാൻ എന്നിവർ നേതൃത്വം നൽകി തുടർന്ന് മേരി മാതാ ഓർഫനേജിലെ കുട്ടികൾക്ക് ഐഎൻടിസി യൂണിയൻറെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണവും നൽകുകയുണ്ടായി.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال