മദ്യം നൽകി ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം: ദമ്പതികൾ അറസ്റ്റിൽ


ആലപ്പുഴ: ഹൈസ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ ദമ്പതികൾ അറസ്റ്റിൽ.  മാന്നാർ ചെന്നിത്തലയിലാണ് ഈ ക്രൂരകൃത്യം നടന്നത്. 

സ്കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർഥിനി പീഡന വിവരം പറഞ്ഞത്. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് മാന്നാർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പെൺകുട്ടിയുടെ മാതാവ് വിദേശത്താണ്. 

ബന്ധു വീട്ടിൽ നിന്നാണ് പെൺകുട്ടി പഠിക്കുന്നത്. ഇതിനിടെ, അവിടെ എത്തിയ ബന്ധുക്കളായ ദമ്പതികൾ മദ്യം നൽകുകയും പീഡിപ്പിക്കുകയുമായിരുന്നു. ഭാര്യയുടെ അറിവോടെയാണ്  പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال