കോട്ടയം: കടുത്തുരുത്തി സർക്കാർ പോളിടെക്നിക് കോളേജിൽ 2024-25 അദ്ധ്യയന വർഷത്തിലെ ലാറ്ററൽ എൻടി പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത 50 % മാർക്കോടെ ദ്വിവത്സര ഐ.ടി.ഐ /കെ.ജി.സി.ഇ പാസായവർക്കും, ഫിസിക് കെമിസ്ട്രി കണക്ക് വിഷയങ്ങൾക്ക് ആകെ 50 % മാർക്കോടെ പ്ലസ് ടു /വി. എച്ച്.എസ്.ഇ പാസ്സായ വിദ്യാർത്ഥികൾക്കും ജൂലൈ 19ന്് രാവിലെ 11 മണിക്കു മുൻപായി രജിസ്റ്റർ ചെയ്ത് സ്‌പോട് അഡ്മിഷനിൽ പങ്കെടുക്കാം.ഫീ പേയ്‌മെന്റ് ഓൺലൈൻ ആയതിനാൽ, 14105/- രൂപ ബാലൻസ് ഉള്ള എ.ടി.എം കാർഡ്, പിടിഎ ഫണ്ട്, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. മറ്റ് കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ അഡ്മിഷൻ സ്ലിപ്പ്, പിടിഎ ഫണ്ട് സഹിതം ഹാജരാകണം. പ്രോക്‌സി ഹാജരാകുന്ന പക്ഷം പ്രോസ്‌പെക്ടസ് പ്രകാരമുള്ളപൂരിപ്പിച്ച പ്രോക്‌സി ഫോമും അസ്സൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാാക്കണം. വിശദവിവരങ്ങൾക്ക് www polyadmission.org/let എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ :04829-295131
Tags
kaduthuruthy