തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാർ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളം മുടങ്ങിയതോടെയാണ് സമരം. സിഐടിയു യൂണിയന്റെ നേതൃത്വത്തിലുള്ള ജീവനക്കാരാണ് സമരത്തിലേക്ക് നീങ്ങുന്നത്.
ജൂൺ മാസത്തെ ശമ്പളം കൊടുക്കാൻ പണമില്ലെന്നുള്ളത് 108 ആംബുലൻസുകളുടെ നടത്തിപ്പ് ചുമതലയുള്ള ഇഎംആർഐ ഗ്രീൻ ഹെൽത്ത് കമ്പനി സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു.
എന്നാൽ സർക്കാർ ഇതുവരെ കൈമാറാനുള്ള തുക നൽകിയിട്ടില്ല. 70 കോടി രൂപയാണ് സർക്കാർ കമ്പനിക്ക് നൽകാനുള്ളത്.