സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്ക് വിലക്ക്! അനുമതി നിഷേധിച്ച് കേരള സര്‍വകലാശാല



പോൺ സ്റ്റാറിൽ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോണി (Sunny Leone). ജിസ്മം-2 വിലൂടെഹിന്ദി സിനിമയിൽ ശ്രദ്ധിക്കപ്പെട്ട താരം ക്രമേണ തെന്നിന്ത്യൻ സിനിമകളിലും ചുവടുറപ്പിച്ചു. സിനിമാ അഭിനയവും സാമൂഹ്യപ്രവർത്തനങ്ങളും സ്റ്റേജ് ഷോകളുമെല്ലാമായി സജീവമാണ് താരം.


ഇപ്പോഴിതാ സണ്ണി ലിയോണിയുടെ നൃത്തപരിപാടിക്ക് കേരള സര്‍വകലാശാല  അനുമതി നിഷേധിച്ചെന്ന വാർത്തയാണ് പുറത്തു വരുന്നത്. ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 5ന് നടക്കാനിരുന്ന പരിപാടിക്ക് ആണ് വിസി ആണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പുറത്തു നിന്നുള്ളവരുടെ സംഗീത പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഉന്നയിച്ചാണ് നടപടി.

കുസാറ്റിലെ അപകടത്തിന് ശേഷം ഇത്തരം പരിപാടികള്‍ക്കുള്ള വിലക്ക് ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. കുസാറ്റിലെ ടെക്‌ഫെസ്റ്റിനിടെ നടന്ന അപകടത്തില്‍ നാലുപേര്‍ മരിച്ചിരുന്നു. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് നാലുപേര്‍ മരിച്ചത്. അതേസമയം, ‘ക്വട്ടേഷന്‍ ഗ്യാങ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍.


തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയാമണി, ജാക്കി ഷ്‌റപ്, സാറ അര്‍ജുന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തില്‍ തികച്ചും വ്യത്യസ്ത വേഷത്തിലാണ് സണ്ണി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു. നീണ്ട തലമുടിയും പാവാടയും ഷര്‍ട്ടും ധരിച്ച് മൂക്കുത്തിയും വട്ടപ്പൊട്ടും വച്ചുള്ള ലുക്കില്‍ ആയിരുന്നു സണ്ണി പ്രത്യക്ഷപ്പെട്ടത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال