പന്തീരങ്കാവ് ഗാർഹിക പീഡനം: നുണപരിശോധനയ്ക്ക് തയാറെന്ന് യുവതി


കോഴിക്കോട്:
പന്തീരാങ്കാവ് ഗാർ‍ഹിക പീഡനവുമായി ബന്ധപ്പെട്ട്   പുറത്തുവിട്ട വെളിപ്പെടുത്തലിൽ ഉറച്ച് നിന്ന് പെൺകുട്ടി.   താൻ വേണമെങ്കിൽ നുണ പരിശോധനയ്ക്ക് തയാറാണെന്നും വ്യക്തമാക്കി യുവതി.താൻ നുണപരിശോധനയ്ക്ക് വിധേയമായാൽ പിതാവും ബന്ധുക്കളും ഇതിന് തയാറാകുമോ എന്നും യുവതി ചോദിക്കുന്നു.


ഭർത്താവ് രാഹുൽ പി.ഗോപാലിന് അനുകൂലമായി മൊഴി മാറ്റിപ്പറഞ്ഞതിനു പിന്നാലെ മകളെ ഭർതൃവീട്ടുകാർ കസ്റ്റ‍ഡിയിൽ വച്ച് സമ്മർദം ചെലുത്തി പറയിപ്പിക്കുന്നതാണ് ഇതെല്ലാമെന്ന് യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു.


തനിക്ക് സത്യം തുറന്നുപറയാൻ നിയമവ്യവസ്ഥ ഒരിക്കൽ കൂടി അവസരം തരുമോ എന്നും പുതുതായി പുറത്തുവിട്ട വിഡിയോയിലൂടെ യുവതി ചോദിക്കുന്നു . തുടർന്നാണ് തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് യുവതി പുതിയ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال