കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ് അമല്‍ നീരദിന്റെ പുതിയ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തിലെ ഇരുവരുടേയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. തോക്ക് ചൂണ്ടി കട്ട കലിപ്പില്‍ നില്‍ക്കുന്ന ഫഹദിനേയാണ് പോസ്റ്ററില്‍ കാണാനാവുക. തോക്ക് കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന കുഞ്ചാക്കോ ബോബന്റെ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. അതേസമയം പുറത്തുവന്ന പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നതെന്നാണ് സൂചനകള്‍.
ജ്യോതിര്‍മയി, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്.
