തൃശൂർ : അരിമ്പൂർ പരദേവതാ ക്ഷേത്രത്തിൽ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 5 പവൻ സ്വർണാഭരണങ്ങളും ഇരുപതിനായിരം രൂപയും മോഷണം പോയി. രാവിലെ ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. ക്ഷേത്രത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനം. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പുലർച്ചെ അഞ്ചരയോടെ ക്ഷേത്രം തുറക്കാനെത്തിയ മേൽശാന്തി നിരഞ്ജനാണ് സ്റ്റോർ റൂമിന്റെ വാതിലിൽ കുറ്റി ഇളകിയിരിക്കുന്നത് കണ്ടത്. പൂട്ട് പൊളിച്ചിരുന്നില്ല. വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ വഴിപാട് കൗണ്ടറിലുള്ള മേശ തിരിച്ചിട്ടിരിക്കുന്നതായി കണ്ടെത്തി.
മേശക്കുള്ളിലെ സാധനങ്ങൾ പുറത്ത് വാരി വലിച്ചിട്ട നിലയിലായിരുന്നു. വിവരമറിഞ്ഞ് ക്ഷേത്രം ഭാരവാഹികളെത്തി നടത്തിയ പരിശോധനയിലാണ് മേശക്കകത്ത് സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും 5 പവന്റെ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ക്ഷേത്രത്തെ കുറിച്ച് വ്യക്തമായ അറിവുള്ള ആരെങ്കിലും ആകാം മോഷണത്തിന് പിന്നിലെന്നാണ് സൂചന. വാതിൽ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മുൻഭാഗത്തുള്ള ജനലുകൾ തിക്കിത്തുറന്ന് മേശ തിരിച്ചിട്ടാണ് മോഷണം നടത്തിയിട്ടുള്ളത്. കൃത്യമായി സ്വർണവും പണവും ഇരിക്കുന്ന മേശവലിപ്പ് മോഷ്ടാവിന് പരിചിതമെന്ന് വ്യക്തം. മുറിക്ക് അകത്ത് കടക്കാതെ ജനലഴികൾക്കിടയിലൂടെ തന്ത്രപ്പൂർവമാണ് മോഷണം നടത്തിയിരിക്കുന്നത്.
മേശയുടെ താഴത്തെ അറയിൽ സൂക്ഷിച്ച പെട്ടിയിൽ നിന്നാണ് വഴിപാടായി ഭക്തർ നൽകിയ സ്വർണാഭരണങ്ങൾ മോഷണം പോയത്. തിരുവാഭരണങ്ങൾ മറ്റൊരിടത്താണ് സൂക്ഷിക്കുന്നത്. ഗണപതി പ്രതിഷ്ഠക്ക് മുന്നിലുള്ള ഭണ്ഡാരം തകർത്ത് പണവും അപഹരിച്ചിട്ടുണ്ട്. മറ്റു പ്രധാന ഭണ്ഡാരങ്ങൾ മോഷ്ടാക്കൾ ശ്രദ്ധിച്ചിട്ടില്ല.അതിനാൽ കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയിട്ടുള്ളത് എന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. സമീപത്തെ റോഡുകളിലുള്ള സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷണത്തിന് പിന്നിൽ ഒന്നിലധികം പേർ ഉള്ളതായാണ് പ്രാഥമിക നിഗമനം.