മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചാത്തുണ്ണി മാസ്റ്റർ അനുസ്മരണം നടന്നു.


തൃശൂർ :
പാർശ്വവൽക്കരിക്കപ്പെട്ട ആളുകൾക്ക് വേണ്ടി നിലനിൽക്കുന്ന സംഘടനയായ മേഴ്സി കോപ്പിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച വ്യക്തിയായിരുന്നു ചാക്കോ മാസ്റ്റർ.


താൻ മരണപ്പെട്ടാൽ ആരും റീത്തുകൾ വക്കരുത് പകരം പന്തുകൾ വെക്കണമെന്നും അങ്ങിനെയെങ്കിൽ ആ പന്തുകൾ ചിലർക്കെങ്കിലും ഉപയോ​ഗിക്കാൻ കഴിയും പൂക്കളാണേൽ അത് വാടി കരിഞ്ഞുപോകുമെന്നും പറഞ്ഞ അദ്ദേഹം എന്നും മറ്റുള്ളവർക്ക് എങ്ങിനെ സഹായം ചെയ്യാം അല്ലെങ്കിൽ സമൂഹത്തിന് നന്മകൾചെയ്യാം എന്ന് ചിന്തിക്കുന്ന വ്യക്തിയായിരുന്നുവെന്നും  അനുസ്മരണ യോ​ഗത്തിൽ മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടർ കൂടിയായ തൃശ്ശൂർ ഡി സി പി . കെ എസ് സുദർശൻ പറഞ്ഞു.


തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ നടന്ന യോ​ഗത്തിൽ  പബ്ലിക് പ്രോസിക്യൂട്ടറും മേഴ്സി കോപ്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാനുമായ സുനിൽ കുമാർ  കെ.ബി., സെക്രട്ടറി ശങ്കരൻ കെ സി, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ് പി വാഹിദ്, ക്രൈബ്രാഞ്ച് എസ് പി രാജ, കേരളവർമ്മ കോളേജ് മുൻ പ്രിൻസിപ്പാൾ നാരായണൻ മാസ്റ്റർ, സ്റ്റീഫ്ൻ മഞ്ഞില തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال