എരുമപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം ,മികവ് 2024 നടന്നു.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് വിജിയോത്സവം മികവ് 2024 ഉദ്ഘാടനം ചെയ്തു.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരെയും,യു എസ് എസ്,എൻ എം എംഎസ് പരീക്ഷകളിൽ വിജയിച്ച വിദ്യാലയത്തിന്റെ അഭിമാനമായ വരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
ജില്ലാ പഞ്ചായത്തംഗം ജലീൽ ആദൂർ ,പ്രധാന അധ്യാപകൻ വാസുദേവൻ കെ പി,വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.സി ബിനോജ് മാസ്റ്റർ,എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് അംഗം എം കെ ജോസ്.,പിടിഎ പ്രസിഡണ്ട് ഹേമ ശശികുമാർ,എം പി ടി എ പ്രസിഡണ്ട് ഷീബ രാജേഷ്,പ്രിൻസിപ്പൽ ഇൻ ചാർജ് സിൻ്റ എ എസ് തുടങ്ങിയവർ സംസാരിച്ചു.
