ബ്രഹ്മശ്രീ ദാമോദര സ്വാമികളുടെ 100-ാം ജന്മ ദിനാഘോഷങ്ങളുടെ ഭാ​ഗമായി നടന്നു വന്നിരുന്ന ശതദിന ഭാരത നൃത്തോത്സവം ജൂൺ 16 സമാപിക്കും

പെരിങ്ങോട്ടുകര മുൻ ദേവസ്ഥാനാധിപതി ബ്രഹ്മശ്രീ ദാമോദര സ്വാമികളുടെ 100-ാം ജന്മ ദിനാഘോഷങ്ങളുടെ ഭാ​ഗമായി നടന്നു വന്നിരുന്ന ശതദിന ഭാരത നൃത്തോത്സവം ജൂൺ 16 സമാപിക്കും.ജൂൺ 16 ന് വൈകീട്ട് 6മണിക്ക് ദേവസ്ഥാനം ​ഗരുഡ സന്നിധിയിൽ വെച്ചാണ് സമാപന സമ്മേളനം നടക്കുന്നത്. ലോകത്തിലെ ഏറെ നാൾ നിലനിന്ന നൃത്തോത്സവം എന്ന ബഹുമതിനേടിക്കാണ്ടാണ് ശതദിനഭാരത നൃത്തോത്സവം സമാപിക്കുന്നത്.


സമാപന സമ്മേളനത്തിന്റെ ഭാ​ഗമായി ഭാരതീയ നാട്യ കലകളിൽ വിശ്വ പ്രസിദ്ധരായ നർത്തകർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കും.ദേവസ്ഥാനാധിപതി ഡോ. ഉണ്ണി ദാമോദരസ്വാമികൾ മുഖ്യപ്രഭാഷണം നടത്തുകയും ലോകറെക്കോർഡ് ഏറ്റുവാങ്ങുകയും ചെയ്യും. നൂറ് ദിനം തുടർച്ചയായി 2300ലധികം നർത്തകരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. 


പരിപാടിക്ക് യു ആർ എഫ് നൽകുന്ന നാട്യമഹാമഹം ലോകറെക്കോ‍ഡും പങ്കെടുത്തവർക്കുളള യു ആർ എഫ് വേൾഡ് റെക്കോർഡ് സാക്ഷ്യ പത്രവും ചടങ്ങിൽ സമ്മാനിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേവസ്ഥാനം ട്രസ്റ്റി പ്രവീൺ കെ വി,പെരിങ്ങോട്ടുകര ദേവസ്ഥാനം പി ആർ ഒ കെ ജി ഹരിദാസ്,നൃത്തോത്സവ കമ്മിറ്റി ഉപദേശകൻ കെ ദിനേശ് രാജ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال