ന്യൂഡല്‍ഹി: ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആര്‍.എസ്.എസ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബംഗാളിലെ പാര്‍ട്ടി ഓഫീസിലും വച്ച് അമിത് മാളവ്യ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുയെന്നാണ് ആരോപണം.
ആര്‍.എസ്.എസ് അംഗം ശന്തനു സിന്‍ഹയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ശന്തനു സിന്‍ഹയ്‌ക്കെതിരെ അമിത് മാളവ്യ 10 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
അതേസമയം ആര്‍.എസ്.എസ് അംഗം തന്നെ ഇത്തരമൊരു ആരോപണം ഉയര്‍ത്തിയ സാഹചര്യത്തില്‍ അമിത് മാളവ്യയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.
