പാറളം: പാറളം ഗ്രാമപഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 3.5 ലക്ഷം രൂപ വകയിരുത്തി വാങ്ങിയ ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം പാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ മാത്യൂസ് നിര്‍വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് അധ്യക്ഷനായി. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. പ്രമോദ്, വിദ്യാനന്ദനന്‍, വാര്‍ഡംഗങ്ങളായ സുബിത സുഭാഷ്, സ്മിനു മുകേഷ്, ജൂണി മാത്യു, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സൂര്യ മോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
