കോഴിക്കോട്: അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ മുഖ്യ പ്രതി വയനാട് സ്വദേശി ഷിന്റോ ഷിബു അറസ്റ്റില്‍. ഒളിവിലായിരുന്ന ഇയാളെ ഹൈദരാബാദില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. എംഡിഎംഎ ഇടപാടുകളുടെ ആസൂത്രകൻ ഇയാളാണെന്നാണ് നിഗമനം. ഹൈദരാബാദ് പോലീന്റെ സഹായത്തോടെയാണ് കോഴിക്കോട് സിറ്റി പൊലീസ് പ്രതിയെ പിടികൂടിയത്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്.
