ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി: റൂട്ടിലെ ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണങ്ങളും കാലതാമസവും




ഷൊർണൂരിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപമാണ് സംഭവം. തൃശ്ശൂരിൽ നിന്ന് വരുന്ന ട്രെയിനുകൾ ഉൾപ്പെടെ വള്ളത്തോൾ നഗർ ഭാഗത്ത് പിടിച്ചിട്ടിരിക്കുകയാണ് എന്നാണ് വിവരം. പാളം തെറ്റിയ ട്രെയിനിന്റെ പിൻഭാഗം ഏഴാം നമ്പർ പ്ലാറ്റ്ഫോമിലാണ് കിടക്കുന്നത്. അപകടത്തെത്തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണങ്ങളും കാലതാമസവും നേരിടുകയാണ്. പ്രധാന റെയിൽവേ പാതയായതിനാൽ മറ്റ് തീവണ്ടികൾ കൂടി വൈകി ഓടുന്ന സാഹചര്യമാണുള്ളത്. സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. പാളം തെറ്റിയ ബോഗികൾ നീക്കം ചെയ്ത് ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال