കാണാതായി നൂറ് ദിവസം കഴിഞ്ഞിട്ടും കണ്ണൂർ ചൊക്ലിയിലെ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ കുറിച്ച് സൂചനകളില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരു തുമ്പുമില്ല. അന്വേഷണം കാര്യക്ഷമമല്ലെന്ന് ശിവസൂര്യയുടെ പിതാവ് എസ്കെഎൻ ഷോയിൽ ട്വന്റിഫോറിനോട് പറഞ്ഞു.
