തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷനിലെ പുതിയ അഞ്ച് ഒഴിവുകളിൽ നാലെണ്ണം കോൺഗ്രസിനും ഒരെണ്ണം മുസ്‌ലിം ലീഗിനും നൽകാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. ഈ പട്ടികയ്ക്ക് മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകിയിട്ടുണ്ട്. കേരളാ കോൺഗ്രസിനെ അടുത്ത തവണ പരിഗണിക്കാമെന്ന് ഉറപ്പ്.
