കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി മാനേജ്‌മെന്റിനെതിരെ അപകീര്‍ത്തി ഉള്ളടക്കം നല്‍കുന്നതിൽ നിന്ന് വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെ കോടതി വിലക്കി. എറണാകുളം മുന്‍സിഫ് കോടതിയാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അപകീര്‍ത്തികരമായ ഉള്ളടക്കം നിര്‍മ്മിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കോടതിയുടെ വിലക്ക്. റിപ്പോര്‍ട്ടര്‍ ടിവി ഉടമകളുടെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. അപകീര്‍ത്തികരമായ ഉള്ളടക്കം മെറ്റ, ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ ടിവി മാനേജ്‌മെന്റിന്റെ ആക്ഷേപം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. റിപ്പോര്‍ട്ടര്‍ ടിവി മാനേജ്‌മെന്റിന്റെ ഉപഹര്‍ജിയില്‍ വിദ്വേഷ യൂട്യൂബറോട് കോടതി മറുപടി തേടിയിട്ടുണ്ട്. യൂട്യൂബ്, ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളും മുന്‍സിഫ് കോടതിയില്‍ മറുപടി നല്‍കണം. നടപടി റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ ഹര്‍ജിയില്‍.
