മയിൽ‌പീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദം: പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് കൈമാറി

 



തിരുവനന്തപുരം: മയിൽ‌പീലി സ്കോളർഷിപ്പ് പരീക്ഷാ വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് കൈമാറി. മന്ത്രി റിപ്പോർട്ട് പരിശോധിച്ച ശേഷമാകും തുടർനടപടികൾ. വകുപ്പ് തലത്തിൽ കടുത്ത നടപടികളുണ്ടാകില്ലെന്നും പിഴവ് വരുത്തിയ ജോയിന്റ് ഡയറക്ടർക്ക് താക്കീത് നൽകി വിഷയം അവസാനിപ്പിക്കാനാണ് സാധ്യതയെന്നുമാണ് സൂചന. അനുമതി നൽകിയത് ഉദ്യോഗസ്ഥ പിഴവാണെന്നും ‘മയിൽപ്പീലി’ എന്ന മനോഹരമായ വാക്കിന് പിന്നിലെ രാഷ്ട്രീയ അജണ്ട തിരിച്ചറിയാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വിമർശനം.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال