തിരുവനന്തപുരം: മുഖ്യമന്ത്രിയോട് പതിനൊന്ന് ചോദ്യങ്ങളുമായി കെഎസ്ഇബി മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ എം ജി സുരേഷ് കുമാർ. ജിഎൻഎ കരാറിൽ മുഖ്യമന്ത്രിയുടെ ന്യായീകരണത്തിനു പിന്നിൽ മറ്റ് താല്പര്യങ്ങൾ എന്ന് സംശയമെന്നും എം ജി സുരേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തിയിട്ടുണ്ട്. കരാർ സംബന്ധിച്ച ചില ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
