ഹിമാചലില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിനേക്കള്‍ 2,000 കോടിയുടെ ലാഭമാണ് ജിഎന്‍എയില്‍ നിന്നും വൈദ്യുതി വാങ്ങുന്നത്: മുഖ്യമന്ത്രി

 





തിരുവനന്തപുരം: ജിഎന്‍എ-കെഎസ്ഇബി കരാറില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഹിമാചലില്‍ നിന്നും വൈദ്യുതി വാങ്ങുന്നതിനേക്കള്‍ 2,000 കോടിയുടെ ലാഭമാണ് ജിഎന്‍എയില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് വഴി സര്‍ക്കാരിന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പീക്ക് അവറില്‍ ജിഎന്‍എയില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നീക്കമെന്ന പ്രതിപക്ഷ ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.

'14 രൂപ 50 പൈസയ്ക്ക് വൈദ്യുതി നല്‍കാമെന്ന് പറയുന്ന ഹിമാചല്‍ സര്‍ക്കാരിന്റെ പ്രൊപ്പോസലും 8 രൂപ 63 പൈസയ്ക്ക് വൈദ്യുതി നല്‍കാമെന്ന സ്വകാര്യ സ്ഥാപനമായ ജിഎന്‍എയുടെ പ്രൊപ്പോസലുമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്നത്. ഹിമാചല്‍ സര്‍ക്കാരിന്റെ പ്രൊപ്പോസലില്‍ ഒപ്പുവെച്ചാല്‍ 2,232 കോടിയുടെ അധിക ബാധ്യതയുണ്ടാകും. അതിനാലാണ് ജിഎന്‍എയില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചത്. ഒന്നും അന്വേഷിക്കാതെയാണ് പ്രതിപക്ഷ നേതാവ് സ്വകാര്യ കമ്പനിയാണെന്ന ആക്ഷേപം ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ കാലത്ത് 2025ല്‍ ഇതേ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങിയിട്ടുണ്ട്. സ്വകാര്യകമ്പനിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ കാലത്ത് വൈദ്യുതി വാങ്ങിയത്', വി ഡി സതീശന്‍ പറഞ്ഞു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال