കൊല്ലം: ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി ഉത്തരവ്. ഡോ. കെ സന്ധ്യാകുമാരിയെയാണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ജില്ലയിലേക്കാണ് സ്ഥലം മാറ്റം. പ്ലസ് ടു വിദ്യാർത്ഥി നിരഞ്ജനോട് പ്രിൻസിപ്പൽ മോശമായി പെരുമാറിയതായി വിദ്യാർത്ഥികൾ ആരോപണം ഉയർത്തിയിരുന്നു.സ്കൂൾ യാത്രയ്ക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകരും പ്രിൻസിപ്പലും നിരഞ്ജനെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ശകാരിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും ആരോപണം.
ശൂരനാട് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ പ്രിൻസിപ്പലിനെ സ്ഥലം മാറ്റി ഉത്തരവ്
byArjun.c.s
-
0
