ചെന്നൈ: തമിഴ്നാട് സർക്കാർ സർവീസിലുള്ള പുരുഷ ജീവനക്കാർക്ക് ചരിത്രത്തിലാദ്യമായി 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിറക്കി. കുഞ്ഞിന്റെ ജനനത്തിന് 15 ദിവസം മുൻപോ അല്ലെങ്കിൽ പ്രസവശേഷം ആറ് മാസത്തിനുള്ളിലോ ഈ അവധി പ്രയോജനപ്പെടുത്താൻ ജീവനക്കാർക്ക് സാധിക്കും. പിതൃത്വ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് പുരുഷ ജീവനക്കാരിൽ നിന്ന് ലഭിച്ച നിവേദനങ്ങൾ പരിഗണിച്ചാണ് സർക്കാരിന്റെ ഈ നിർണ്ണായക തീരുമാനം.
സർക്കാർ സർവീസിലുള്ള പുരുഷ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് തമിഴ്നാട്
byArjun.c.s
-
0
