എംഎ യൂസഫലിയ്‌ക്കെതിരെയുള്ള വ്യാജ പ്രചരണത്തിൽ മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബർ ഷാജന്‍ സ്‌കറിയ

 



കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയ്‌ക്കെതിരെയുള്ള വ്യാജ പ്രചരണത്തിൽ മാപ്പ് പറഞ്ഞ് വിദ്വേഷ യൂട്യൂബർ ഷാജന്‍ സ്‌കറിയ. വ്യാജ പ്രജാരണങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ നടത്തിയ പരാമര്‍ങ്ങള്‍ തെറ്റാണെന്ന് മനസിലാക്കിയെന്നും പിന്‍വലിക്കുകയാണെന്നും യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിശദീകരണ വീഡിയോയിൽ ഷാജൻ സ്കറിയ പറയുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വീഡിയോയിലെ പരാമര്‍ശത്തില്‍ യൂസഫലി നിയമനടപടി സ്വീകരിച്ചതോടെയാണ് ക്ഷമാണവുമായി ഷാജന്‍ സ്‌കറിയ രംഗത്തെത്തിയത്. 10 കോടി നഷ്ടപരിഹാര ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ്പ് മാനനഷ്ട ക്കേസ് കേസ് നൽകിയത്. മാപ്പ് പറയണം എന്നും ആവശ്യമുണ്ടായിരുന്നു. യൂസഫ് അലിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ധേശിച്ചിട്ടില്ലെന്നാണ് പുറത്തുവന്ന വീഡിയോയിൽ ഷാജന്‍ സ്‌കറിയ പറയുന്നത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال