സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു


ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ മറ്റു രണ്ട് നേഴ്‌സുമാരും വാഹനം ഓടിച്ച സൗദി പൗരനും മരിച്ചു. തമിഴ്നാട് സ്വദേശികൾ ആയ വിജയലക്ഷ്മി, ഹെപ്‌സിബ എന്നിവരാണ് മരിച്ചത്. തായിഫ് - റാനിയ റോഡിൽ ആണ് അപകടം ഉണ്ടായത്. സൗദിയിലെ സർക്കാർ ഡിസ്‌പെൻസറിയിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. അവധി ദിനമായതിനാൽ റാനിയയിൽ വന്നപ്പോഴാണ് അപകടത്തിൽ പെട്ടത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال