സ്‌പെയിനില്‍ രണ്ട് ഹൈസ്പീഡ് ട്രെയിനുകള്‍ കൂടിയിടിച്ചുണ്ടായ അപകടം: മരണസംഖ്യ 68 ആയി

 



മാഡ്രിഡ്: സ്‌പെയിനില്‍ രണ്ട് ഹൈസ്പീഡ് ട്രെയിനുകള്‍ കൂടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ 68 ആയി. അപകടത്തില്‍പ്പെട്ട ഇരുട്രെയിനുകളിലുമായി അഞ്ഞൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. തലസ്ഥാന നഗരമായ മാഡ്രിഡില്‍ നിന്നും സെവില്ലേക്കുള്ള ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടുടെ ആഘാതത്തില്‍ യാത്രക്കാര്‍ സീറ്റില്‍ നിന്നും കുതിച്ചുയര്‍ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 2013ന് ശേഷം സ്‌പെയിനില്‍ നടക്കുന്ന മറ്റൊരു ദാരുണമായ സംഭവമാണിത്. വടക്ക് - പടിഞ്ഞാറന്‍ സ്‌പെയിനില്‍ 2013ല്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ 80പേരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ടൊലേഡോ പ്രവിശ്യയിലെ ഉര്‍ദയ്ക്ക് സമീപമാണ് അപകടമുണ്ടായതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിര്‍ത്തിയിട്ടിരുന്ന ഒരു ട്രെയനിന്റെ പിറക് ഭാഗത്ത് രണ്ടാമത്തെ ട്രെയിന്‍ വന്നിടിക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ട് ബോഗികള്‍ പാളം തെറ്റി. അപകടത്തിന് പിന്നാലെ പ്രതികരണവുമായി സ്‌പെയിന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചസും രംഗത്തെത്തി. അപകടവാര്‍ത്ത കേട്ട് സ്തംബധനായെന്നും ഗതാഗതമന്ത്രിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അദ്ദേഹം അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം നവംബര്‍ 29ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഉണ്ടായ അപകടത്തേ തുടര്‍ന്ന് പ്രചാരണ പരിപാടികളെല്ലാം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്നത്തെ പരിപാടികളെല്ലാം പ്രധാനമന്ത്രി റദ്ദാക്കിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال