ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനമായി ഉയര്‍ത്തി സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായത്. ഈ വര്‍ഷം ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഡിയര്‍നെസ് അലവന്‍സ് (ഡി എ), ഡിയര്‍നെസ് റിലീഫ് (ഡി ആര്‍) എന്നിവയില്‍ മൂന്ന് ശതമാനം വര്‍ദ്ധനവ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 63 ശതമാനത്തില്‍ നിന്നാണ് ഡി എ 66 ശതമാനമായി വര്‍ധിപ്പിച്ചത്. 48 ലക്ഷം ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും തീരുമാനം പ്രയോജനമാകും.
