കൊച്ചി: അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഏര്‍പ്പെടുത്തിയ 2026ലെ ഇന്റര്‍നാഷണല്‍ വിസിറ്റേഴ്സ് ലീഡേര്‍ഷിപ്പ് പ്രോഗ്രാമിന് മൂന്ന് മലയാളികള്‍ അര്‍ഹരായി. ഇന്ത്യയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകയായ നിലീന അത്തോളി, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രന്റ് സ്റ്റഡീസ്, മൈഗ്രന്റ് ഫോറം ഇന്‍ ഏഷ്യയുടെ റിസര്‍ച്ച് കണ്‍സള്‍ട്ടന്റ് അഖില്‍ സി എസ് സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്പ്മെൻ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിനോയ് പീറ്റര്‍ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്.
സുരക്ഷിത അതിര്‍ത്തികള്‍, സുരക്ഷിത രാഷ്ട്രങ്ങള്‍, കുടിയേറ്റം എന്നീ മേഖലയുമായി ബന്ധപ്പെട്ട ഒരു മാസത്തെ പര്യടനത്തിനാണ് മൂവരും പോകുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ധര്‍ക്കായി അമേരിക്കന്‍ സര്‍ക്കാര്‍ നടത്തിവരുന്ന അന്താരാഷ്ട്ര പദ്ധതിയാണ് ഐവിഎല്‍പി. ഒക്ടോബര്‍ 31 മുതല്‍ വാഷിങ്ടണ്‍ ഡിസി, വെര്‍മോണ്ട്, ന്യൂയോര്‍ക്ക്, മിഷിഗണ്‍, ടെക്‌സാസ് തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളിലാണ് പര്യടനം.
