സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സംസ്ഥാന സർക്കാർ. 8,9,10 ക്ലാസുകളിൽ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കുകയായിരുന്നു. ഈ അധ്യായന വർഷം മുതൽ പ്രാബല്യത്തിൽ വരും.
ഇതോടെ വിദ്യാർഥികൾക്ക് ലഭിക്കുന്ന പഠന പിന്തുണ ക്ലാസുകളും ഇല്ലാതാകുമെന്നാണ് ഉയർന്നുവരുന്ന ആശങ്ക. സ്കൂൾ വിദ്യാർത്ഥികളിൽ പഠന നിലവാരം ഉറപ്പാക്കുന്നതിന് എൽഡിഎഫ് സർക്കാരാണ് 30 ശതമാനം സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയത്.
‘കാലഹരണപ്പെട്ട വലത് രാഷ്ട്രീയവും, എസ്എഫ്ഐയ്ക്കെതിരെയുള്ള ഗൂഢാലോചനയും കൊണ്ട് വിജയിക്കില്ലെന്ന് കെഎസ്‌യു- എംഎസ്എഫ് നേതാക്കൾ മനസിലാക്കണം’: പി എസ് സഞ്ജീവ്
നമ്മുടെ കുട്ടികൾ ഒരു വിഷയത്തിലും മോശമാകാൻ പാടില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സബ്ജക്ട് മിനിമം മാർക്ക് ഏർപ്പെടുത്തിയിരുന്നത്. എല്ലാ വിഷയത്തിലും മിനിമം മാർക്ക് വാങ്ങേണ്ടതായിട്ടുണ്ടെന്നും ഏതെങ്കിലും കുട്ടിക്ക് ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെ മറികടക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോൾ പുറത്തിറങ്ങിയ ഉത്തരവ്.