ഡി സി സി ഓഫീസിന് നേരെ നടന്ന ആക്രമണ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു


തിരുവനന്തപുരം : ഡി സി സി ഓഫീസിന് നേരെ നടന്ന ആക്രമണ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. അഭിഭാഷകനായ അഡ്വ. പ്രദീപ് , ശ്രീലാൽ എന്നിവരാണ് ഓഫീസ് ആക്രമിച്ചത്. ബിജെപി തിരുവനന്തപുരം സൌത്ത് ജില്ല പ്രസിഡൻ്റിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് ഡിസിസി ഓഫീസാക്രമണം. പ്രദീപ് നെടുമങ്ങാട് ബാറിലെ അഭിഭാഷകനാണ്. കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസ് - ബി ജെ പി ഏറ്റുമുട്ടലിനിടെയാണ് തിരുവനന്തപുരത്ത് ഡി സി സി ഓഫീസടക്കം കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണവും കല്ലേറും ഉണ്ടായത്. നെയ്യാറ്റിന്‍കര ആനാവൂരിൽ കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് കത്തിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال