കോട്ടയം ∙ ഒരു കുടുംബത്തിലെ മുന്നുപേരെ കാണാതായി. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പനച്ചിക്കാട് താമസിക്കുന്ന റെജി (62), ഭാര്യ സൂസമ്മ (58), മകൻ ജോമറ്റ് (30) എന്നിവരെയാണ് കാണാതായത്. KL-26-F-4374 നമ്പരിലുള്ള കാറിലാണ് ഇവർ പോയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0481-2560333 എന്ന നമ്പരിലോ 9497980326 എന്ന നമ്പരിലോ അറിയിക്കണമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.