തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഇന്നലെ രാത്രിയിലും നിയന്ത്രണം കടുത്തു. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോർഡ് തുടരുകയാണ്. ഇന്ന് മുംബൈ ന്യൂക്ലിയർ പവർ കോർപ്പറേഷൻ മേധാവിയുമായി കെഎസ്ഇബി ചെയർമാൻ ചർച്ച നടത്തും. പ്രതിസന്ധിക്ക് അയവില്ലെന്നും ചർച്ചകൾ തുടരുകയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. വൈദ്യുതി ക്ഷാമം രാജ്യവ്യാപകമാണ്. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫ്യൂസ് ഊരുന്നത് സാമൂഹ്യ വിരുദ്ധര്‍ മനപ്പൂർവ്വം ചെയ്യുന്നതാണെന്നും അതിനെതിരെ കര്‍ഷന നടപടിയെടുക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു: ഇന്നലെ രാത്രിയിലും നിയന്ത്രണം കടുത്തു
byArjun.c.s
-
0