കുന്നംകുളം : കഴിഞ്ഞ തവണത്തെ കായികമേളയ്ക്കിടെ ഗ്യാലറി പന്തൽ തകർന്നു വീണുണ്ടായ അപകടത്തിന്റെ ഭീതി മാറുംമുമ്പേ, വീണ്ടും ഗുരുതരമായ സുരക്ഷാവീഴ്ചയോടെ സിബിഎസ്ഇ സംസ്ഥാന കായികമേളയുടെ സംഘാടനം. ആയിരക്കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും എത്തുന്ന മേളയിൽ, യാതൊരു ഉറപ്പുമില്ലാത്ത താത്കാലിക പന്തലും ഗ്യാലറിയുമാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. തികച്ചും നിരുത്തരവാദപരമായ നിലപാടാണ് സംഘാടകരുടെത്
കഴിഞ്ഞ വർഷത്തെ മേളയിൽ ശക്തമായ കാറ്റിൽ ഗ്യാലറിയുടെ പന്തൽ തകർന്നു വീണിരുന്നു. ഈ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇത്തവണ ശക്തമായ സ്റ്റീൽ പൈപ്പുകളോ സ്ഥിരമായ സുരക്ഷാ സംവിധാനങ്ങളോ ഉപയോഗിച്ച് പന്തൽ നിർമ്മിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണയും സുരക്ഷയില്ലാതെയും ബലക്കുറവും കൂടി തന്നെയാണ് നിർമ്മാണം പന്തൽ നിർമ്മിച്ചിരിക്കുന്നത്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഫയർഫോഴ്സിന്റെയോ കൃത്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് പന്തൽ ഉപയോഗത്തിന് സജ്ജമാക്കിയിരിക്കുന്നത്.
പെട്ടെന്നുണ്ടാകുന്ന കാറ്റോ മഴയോ താങ്ങാൻ ഈ താൽക്കാലിക നിർമ്മിതിക്ക് സാധിക്കില്ലെന്ന് ആർക്കും ഒറ്റനോട്ടത്തിൽ മനസിലാക്കാം.
"ലക്ഷങ്ങൾ ഫീസും എൻട്രി ഫീസും വാങ്ങുന്ന സംഘാടകർ, കുട്ടികളുടെ പ്രാഥമിക സുരക്ഷ ഉറപ്പാക്കാൻ പോലും മടിക്കുന്നത് അംഗീകരിക്കാനാവില്ല
അപകടസാധ്യത കണക്കിലെടുത്ത് അടിയന്തരമായി പന്തലിന്റെ ബലക്ഷയം പരിഹരിക്കണമെന്നും, ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് സുരക്ഷാ പരിശോധന നടത്തണമെന്നുമാണ് ഉന്നയിക്കപ്പെടുന്ന പ്രധാന ആവശ്യം. എന്തെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പൂർണ്ണ ഉത്തരവാദിത്തം സംഘാടക സമിതി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്
Tags
TOP News