തിരുവനന്തപുരം: പ്രമുഖ മലയാള നാടകപ്രവർത്തകനും എഴുത്തുകാരനും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയാണ്. നാടകത്തിനും ലൈറ്റ്-ആൻഡ്-സൗണ്ട് അവതരണങ്ങൾക്കും നൽകിയ സംഭാവനകളിലൂടെ ശ്രദ്ധേയനാണ്. നടരാജ കൃഷ്ണമൂർത്തിയെന്നാണ് യഥാർത്ഥ പേര്. 1977ൽ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആരംഭിച്ച ലോകപ്രശസ്തമായ 'സൂര്യ ഫെസ്റ്റിവല്ലിൻ്റെ അമരക്കാരൻ എന്ന നിലയിലാണ് സൂര്യ കൃഷ്ണമൂർത്തി മലയാളികളുടെ കലാ സൂര്യനായി ലോകത്തിന് മുന്നിൽ ജ്വലിച്ചുയർന്നത്. എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന സൂര്യ കൃഷ്ണമൂർത്തി ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1972ൽ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ജോലിക്ക് ചേർന്ന സൂര്യ കൃഷ്ണമൂർത്തി സാംസ്കാരിക പ്രവർത്തനങ്ങൾക്കായി സ്വമേധയ വിരമിക്കുകയായിരുന്നു. സീനിയർ സയന്റിസ്റ്റായാണ് വിരമിച്ചത്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ കീഴിൽ ഐഎസ്ആർഒയിൽ 27 വർഷം സൂര്യ കൃഷ്ണമൂർത്തി പ്രവർത്തിച്ചു.
കേരള സംഗീത നാടക അക്കാദമിയുടെ മുൻ ചെയർമാൻ കേരള സംസ്ഥാന ഫിലിം ഡവലെപ്പ്മെൻ്റ് കോർപ്പറേഷൻ്റെ മുൻ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാടക സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ സൂര്യ കൃഷ്ണമൂർത്തി കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറികളിൽ അംഗമായിരുന്നു സൂര്യ കൃഷ്ണമൂർത്തി. ലൈറ്റ് ആൻഡ് സൗണ്ട് ഷോകളെ കേരളത്തിൽ ജനകീയമാക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ച കലാകാരനായിരുന്നു സൂര്യ കൃഷ്ണമൂർത്തി. സൂര്യ ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ സൂര്യ കൃഷ്ണമൂർത്തിക്ക് കലാരംഗത്തെ സംഭാവനകൾക്ക് കേരള പ്രഭ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പരിചയക്കാരും സ്പോണ്സര്മാരും മുഖമില്ലാത്ത അധോലോക നായകരാണോ?; രൂക്ഷ വിമര്ശനവുമായി എ എ റഹീം
സൂര്യ കൃഷ്ണമൂർത്തി രചനയും സംവിധാനവും നിർവഹിച്ച 'മേൽവിലാസം' എന്ന നാടകം നാനൂറിലധികം വേദികളിൽ അവതരിപ്പിക്കപ്പെടുകയും പിന്നീട് ഇതേ പേരിൽ സിനിമയാവുകയും ചെയ്തിരുന്നു. ഈ ചിത്രത്തിൻ്റെ തിരക്കഥയും സൂര്യ കൃഷ്ണമൂർത്തിയുടേതായിരുന്നു. എന്റെ രക്ഷകൻ, ചായക്കടക്കഥകൾ (ആറ് നാടകങ്ങൾ അടങ്ങിയ പരമ്പര) തുടങ്ങിയ നാടകങ്ങളും അദ്ദേഹത്തിൻ്റെ രചനകളാണ്.