സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ഇന്ന് ലഭിക്കും. പവര്‍ എക്‌സ്‌ചേഞ്ച് വഴി 450 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്. ഇതോടെയാണ് നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയത്.

600 മെഗാവാട്ടാണ് വൈദ്യുതിയില്‍ ഇന്ന് കുറവ് പ്രതീക്ഷിച്ചിരുന്നത്. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. ഇന്നലെയും സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവന്നിരുന്നില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال